വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി ചിത്രങ്ങളും വിഡീയോകളും

സ്‌നാപ്പ്ചാറ്റിന് സമാനമായി അധികം വൈകാതെ യൂസര്‍മാര്‍ക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി ഇമേജുകളോ വീഡിയോകളോ നല്‍കാം. പ്രൈവസി സെറ്റിങ്‌സിനൊപ്പമായിരിക്കും പുതിയ സ്റ്റാറ്റസ് ഫീച്ചര്‍.

പോസ്റ്റ് പെയ്ഡ് 3ജി ഓഫറുമായി വീണ്ടും ബിഎസ്എന്‍എല്‍

പോസ്റ്റ് പെയ്ഡ് മൊബൈല്‍ പ്ലാന്‍-1525 (30ജിബി 3ജി ഡാറ്റ) പ്രതിമാസം നല്‍കുന്നു. പോസ്റ്റ് പെയ്ഡ് മൊബൈല്‍ പ്ലാന്‍-1122 (10ജിബി 3ജി ഡാറ്റ) പ്രതിമാസം നല്‍കുന്നു.

ചരിത്രം കുറിച്ച് ISRO: ഇന്ത്യയ്ക്ക് അഭിമാനം 

ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ചരിത്രം ഇനി ഇന്ത്യയ്ക്ക് സ്വന്തം. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ആറു വിദേശ രാജ്യങ്ങളുടെ 101 സാറ്റ്ലൈറ്റുകളുമാണ് വിക്ഷേപിച്ചത്.

 
നോക്കിയ 3310 തിരിച്ചുവരുന്നു

നോക്കിയയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ 'നോക്കിയ 3310' ഫോണ്‍ തിരിച്ചെത്തുന്നു. ഫെബ്രുവരി 26 നാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുക. എച്ച്എംഡി ഗ്ലോബല്‍ എന്ന കമ്പനിയാണ് പുതിയ നോക്കിയ മോഡലുകള്‍ വിപണിയിലിറക്കുന്നത്.

 4ജി :  വൊഡാഫോണ്‍ - എറിക്‌സണുമായി കരാര്‍

രാജ്യത്തെ 4ജി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കുന്നതിനായി വൊഡാഫോണ്‍ ഇന്ത്യ സ്വീഡിഷ് ഭീമന്‍മാരായ എറിക്‌സണുമായി 300 മില്യണ്‍ ഡോളറിന്റെ കരാറുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലുമാണ് 4ജി രംഗത്ത് വൊഡാഫോണ്‍ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്.

ലാറ്റിട്യൂഡ് 7285 - വയര്‍ലെസ് ചാര്‍ജിങ് ലാപ്‌ടോപ്പ്

ഡെല്‍ കമ്പ്യൂട്ടാഴ്‌സാണ് ലാറ്റിട്യൂഡ് 7285 എന്ന വയര്‍ലെസ് ചാര്‍ജിങ് ലാപ്‌ടോപ്പ് പുറത്തിറകുന്നത്. 16 ജിബി റാമും, 512 ജിബി സ്റ്റോറേജ, 12 ഇഞ്ച് ഡിസ്‌പ്ലെ എന്നിവയാണ് ഇതിന്റെ പ്രത്യേകത. ലാപ്‌ടോപ്പിന്റെ മോണിറ്റര്‍ അതില്‍ നിന്നും വേര്‍പെടുത്തി ടാബ്‌ലെറ്റ് ആക്കാനാകും

 
ജിപിഎസ് ഘടിപ്പിച്ച ജീന്‍സുകള്‍ ഈ വര്‍ഷം വിപണിയില്‍

ഫ്രാന്‍സിലെ സ്പിനാലി എന്ന കമ്പനിയാണ് വൈബ്രേറ്റ്‌ ചെയ്യുന്ന ജീന്‍സ് നിര്‍മ്മിച്ച് വിപണിയില്‍ എത്തിയ്ക്കുന്നത്. സ്മാര്‍ട്ട്‌ ഫോണുമായി ഘടിപ്പിയ്ക്കുന്ന ഈ ജീന്‍സ് ഇടത്തേയ്ക്കും വലത്തേയ്ക്കും തിരിയേണ്ടപ്പോള്‍ വൈബ്രേറ്റ്‌ ചെയ്ത്  മുന്നറിയിപ്പ് തരുo

മംഗള്‍യാന്റെ ഭ്രമണപഥം മാറ്റി; ആയുസ്സ് 2020 വരെ

ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാന്റെ ഭ്രമണപഥം മാറ്റി. പുതിയ ഭ്രമണപഥത്തിലേക്ക് നീക്കിയതോടെ 2020 വരെ മംഗള്‍യാന്‍ പ്രവര്‍ത്തനക്ഷമമായേക്കുo

ജിയോക്ക് ഇനി '6'ല്‍ തുടങ്ങുന്ന നമ്പറുകളും

പുതിയ കണക്ഷനുകള്‍ക്കായി വന്‍തോതില്‍ അപേക്ഷകള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ജിയോക്ക് '6'ല്‍ തുടങ്ങുന്ന പുതിയ നമ്പര്‍ നല്‍കിയിരിക്കുന്നത്. അസം, രാജസ്ഥാന്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് 6 സീരീസ് അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.